
തുറവൂർ: തൈക്കൂടം ഫെറി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് തൈക്കൂടം കൂട്ടായ്മ പ്രവർത്തകർ കോടംതുരുത്ത് പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തുന്ന നിരാഹാരം ഒരാഴ്ച പിന്നിട്ടു. പഞ്ചായത്തിലെ പ്രധാന റോഡായ തൈക്കൂടം ഫെറി റോഡ് പുനർ നിർമ്മാണത്തിനായി പൊളിച്ചിട്ട് നാളുകളേറെയായി. വിദ്യാർത്ഥികൾ ഉൾപ്പടെ നൂറ് കണക്കിന് കാൽനടയാത്രക്കാരും തിരവധി വാഹനങ്ങളും സഞ്ചരിക്കുന്ന റോഡ് കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷന് മുമ്പാണ് പൊളിച്ചത്. കാൽനട പോലും അസാദ്ധ്യമായ റോഡിൽ ഇപ്പോൾ പൊടി ശല്യവും രൂക്ഷമാണ്. നിത്യേന അപകടങ്ങളും പതിവാണ്. അടിയന്തര നടപടി സ്ഉണ്ടാകുന്നതുവരെ നിരാഹാരസമരം തുടരുമെന്ന് തൈക്കൂടം കൂട്ടായ്മ കൺവീനർ വിനോദ് ആലച്ചിറ അറിയിച്ചു.