എരമല്ലൂർ: എരമല്ലൂർ കോന്നനാട് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം ഇന്ന് വൈകിട്ട് 7.30ന് കൊടിയേറും. ഏപ്രിൽ 3ന് രാത്രി 10ന് ആറാട്ട് എഴുന്നള്ളത്തോടെ സമാപിക്കും. ഇന്ന് വെളുപ്പിന് 5ന് നിർമ്മാല്യ ദർശനം , രാവിലെ 8 ന് ദേവിഭാഗവത പാരായണം , ക്ഷേത്ര ചടങ്ങുകൾ,12ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന. നാളെ പുലർച്ചേ 5ന് നിർമ്മാല്യ ദർശനം 7ന് നാരായണീയ പാരായണം, വൈകിട്ട് 7ന് ദീപാരാധന, തുടർന്ന് കരദേശ പൊക്കലിത്തറ നാട്ടു താലപ്പൊലി വരവ്. ഏപ്രിൽ 1ന് ക്ഷേത്ര ചടങ്ങുകൾ, രാത്രി 8ന്ചെട്ട്യായരി കുടുംബക്ഷേത്രത്തിൽ നിന്നും താലപ്പൊലി വരവ്. 2ന് ക്ഷേത്രം ചടങ്ങുകൾ ,വൈകിട്ട് 7 ന്കുടപുറം ഫെറിയിൽ നിന്നും താലപ്പൊലി വരവ്, രാത്രി 9ന് ശാസ്ത്രീയ സംഗീതം അരങ്ങേറ്റം. 3ന് മീനഭരണി ആറാട്ട് മഹോത്സവം രാവിലെ 9ന്എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 12ന്അന്നദാനം വൈകിട്ട് അഞ്ചിന് പകൽപ്പൂരം, 6. 30 ന് ദീപകാഴ്ച ,7ന് ദീപാരാധന, തുടർന്ന് ആറാട്ട് എഴുന്നളളത്ത്, രാത്രി 10 .30ന് ആലപ്പുഴ വേദിയുടെ നാടൻപാട്ടും ദൃശ്യാവിഷ്കാരവും എന്നിവ നടക്കും.