s

ആലപ്പുഴ : സംസ്ഥാനത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്നും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് നാളെയും തുടക്കമാകും. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് പരീക്ഷാ നടത്തിപ്പ്. കഴിഞ്ഞ വർഷത്തേതിന് സമാനമായി ശരീര താപനില പരിശോധനയും സാനിട്ടൈസേഷനും ഇത്തവണയുമുണ്ടാകും. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും മൂന്ന് ദിവസം മുമ്പ് ഉത്തരക്കടലാസുകൾ എത്തിച്ചിട്ടുണ്ട്. ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി. പരീക്ഷാ ദിവസങ്ങളിൽ എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും പരീക്ഷാ കേന്ദ്രങ്ങൾ സന്ദർശിക്കും. ഡി.ഡി.ഇ തലത്തിൽ ഒരു ഉദ്യോഗസ്ഥന് ചുമതല നൽകി ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തിക്കുന്നുണ്ട്. പ്ലസ് ടൂ പരീക്ഷയുടെ ആദ്യദിനമായ ഇന്ന് സ്പെഷ്യൽ വിഷയങ്ങളിലാണ് പരീക്ഷ നടക്കുക.

ജില്ലയിൽ പ്ലസ് ടു പരീക്ഷ എഴുതുന്നവർ

പെൺകുട്ടികൾ: 11840

ആൺകുട്ടികൾ: 13044

ആകെ: 24884

എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നവർ

പെൺകുട്ടികൾ: 10451

ആൺകുട്ടികൾ: 11894

ആകെ: 22345

ജില്ലയിൽ പരീക്ഷാ കേന്ദ്രങ്ങൾ: 200

ഹെൽപ്പ് ലൈൻ

0477-2252908, 8547788521, 9995439097

കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് പരീക്ഷ നടത്തുന്നത്. എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി

- എ.കെ.പ്രസന്നൻ, വിദ്യാകരിണം മിഷൻ ജില്ലാ കോർഡിനേറ്റർ