മാവേലിക്കര: ദ്വിദിന ദേശീയ പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ചെട്ടികുളങ്ങരയിൽ നടന്ന സായാഹ്നയോഗം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.സി.എസ് സുജാത ഉദ്ഘാടനം ചെയ്തു. എ.ഐ.യു.ടി. സി ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ജി സന്തോഷ്‌ അദ്ധ്യക്ഷനായി. ഐ.എൻടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് കെ.രാമചന്ദ്രൻ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പ്രദീപ്‌, കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ മാവേലിക്കര ഏരിയ സെക്രട്ടറി കെ.ശ്രീപ്രകാശ്, ഇന്ദിര ദാസ്, എസ്.ശ്രീജിത്ത്‌, മധുകുമാർ എന്നിവർ സംസാരിച്ചു.സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കെ.മോഹനൻ ഉണ്ണിത്താൻ സ്വാഗതം പറഞ്ഞു.