
മാവേലിക്കര: ദണ്ഡിയാത്രയുടെ അനുസ്മരണത്തോടനുബന്ധിച്ച് മാവേലിക്കര പീസ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ എറണാകുളം പാറക്കടവ് ഗ്രാമപഞ്ചായത്തിൽ സ്ഥാപിക്കുന്ന ഗാന്ധി പ്രതിമയും സബർമതിയിലെ മണ്ണും പദ്ധതിയുടെ പ്രയാണ ഉദ്ഘാടനം എം.എസ്.അരുൺകുമാർ എം.എൽ.എ നിർവ്വഹിച്ചു. പീസ് ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.ബിജു ജോസഫ്, കെ.പി.വിദ്ധ്യാധരൻ ഉണ്ണിത്താൻ, അനിൽ തോമസ്, അനിൽ തോമസ്, മോഹന അയ്യപ്പൻ, ജോൺസൺ, ഷാജി കൊല്ലകടവ് തുടങ്ങിയവർ പങ്കെടുത്തു. പാറക്കടവ് ഗ്രാമപഞ്ചായത്തിൽ അങ്കമാലി എം.എൽ.എ റോജി.എം ജോൺ പ്രതിമ അനാവരണം ചെയ്യും. കൂടാതെ അഴീക്കൽ ഹരിജൻ വെൽഫെയർ എൽ.പി സ്ക്കൂളിലും, തിരുവനന്തപരം നന്ദിയോട് ഗ്രാമപഞ്ചായത്തിലെ അഞ്ച് സ്കൂളുകളിലും ഇന്ന് ഗന്ധി പ്രതിമയും സബർമതിയിലെ മണ്ണും അനാവരണം ചെയ്യുമെന്ന് ബിജു ജോസഫ് അറിയിച്ചു.