s

ആലപ്പുഴ : ഗുരുധർമ്മ പ്രചാരണ സഭ അമ്പലപ്പുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് ജില്ലാ സെക്രട്ടറി വി.വി.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.പി.ടി.മധു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജി. പീതാംബരൻ സ്വാഗതം പറഞ്ഞു.

ഗുരുധർമ്മത്തെ ആസ്പദമാക്കി സായികുമാർ തകഴി, ശിവഗിരിയിലെ ബ്രഹ്മവിദ്യാലയം കനക ജൂബിലി എന്ന വിഷയത്തെക്കുറിച്ച് ആർ. പ്രസന്നകുമാർ, ശിവഗിരി തീർത്ഥാടനത്തിന്റെ നവതി എന്ന വിഷയത്തിൽ ഡി.ഭാർഗവൻ എന്നിവർ ക്ലാസ് നയിച്ചു. മുതിർന്ന അംഗം ജി. പൊന്നപ്പനെ മാതൃസഭ കേന്ദ്രസമിതി സെക്രട്ടറി സരോജിനി കൃഷ്ണൻ ആദരിച്ചു. ഷൈലജ സനൽകുമാർ, ഗൗരി എം.പി. എന്നിവർ ഗുരുസ്മരണ നടത്തി. എൻ.കെ.മുരളീധരൻ നന്ദി പറഞ്ഞു.