അമ്പലപ്പുഴ: കുഞ്ചൻ നമ്പ്യാർ പുരസ്കാര സമർപ്പണം ഇന്ന് നടക്കും.വൈകിട്ട് 5ന് കുഞ്ചൻ സ്മൃതി മണ്ഡപത്തിൽ ചേരുന്ന പുരസ്കാര സമർപ്പണ സമ്മേളനം എച്ച് .സലാം എം. എൽ.എ ഉദ്ഘാടനം ചെയ്യും. സ്മാരക സമിതി ചെയർമാൻ ഡോ.പള്ളിപ്പുറം മുരളി അദ്ധ്യക്ഷനാകും. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ ആരംഭിക്കുന്ന ചടങ്ങിൽ പുരസ്കാര ജേതാവായ വിശ്വകലാകേന്ദ്രം സി. ബാലകൃഷ്ണൻ തുള്ളൽ അവതരണവും നടത്തും.കളക്ടർ ഡോ. രേണു രാജ് ഐ. എ. എസ് മുഖ്യാതിഥിയാകും.