
ആലപ്പുഴ: ഗോവയിൽ എൻഡോ റോ സ്‌പോർട്‌സ് സംഘടിപ്പിച്ച നാഷണൽ കടൽ നീന്തൽ മത്സരത്തിൽ കേരളത്തിൽ നിന്ന് നാല് കിലോമീറ്റർ ഇനത്തിൽ പങ്കെടുത്ത ഡോ എസ്.രൂപേഷും, രണ്ട് കിലോമീറ്റർ മത്സരത്തിൽ ടോം ജോസഫ് - സുനിൽ ജോൺ എന്നിവരും ജേതാക്കളായി. ഡോ.രൂപേഷിന് മാർച്ചിൽ യു.എ.ഇയിൽ നടന്ന ട്രയത്ത്ലൺ മത്സരത്തിൽ അയൺമാൻ പദവി ലഭിച്ചട്ടുണ്ട്. ദീർഘദൂര ആഴക്കടൽ നീന്തൽ കാറ്റിനെയും തിരമാലകളെയും ജലജീവികളെയും പ്രതിരോധിച്ച് സാഹസിക വെല്ലുവിളികൾ നേരിട്ട മത്സരമായിരുന്നുവെന്ന് ഡോ.എസ്.രൂപേഷ് പറഞ്ഞു. ആലപ്പുഴ അത് ലറ്റിക്കോഡിയിലെ പ്രതിനിധികളാണ് മൂവരും.