
വള്ളികുന്നം: ഊട്ടുപുര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ അന്നം അമൃതം പദ്ധതി ഉദ്ഘാടനവും പാലിയേറ്റീവ് കെയർ വാഹനത്തിന്റെ ഫ്ളാഗ് ഒഫ് ചടങ്ങും രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു.ചെയർമാൻ മഠത്തിൽ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ്, അഡ്വ.കെ.അർ.മുരളീധരൻ, എം.എം.ഇഗ്നേഷ്യസ്, എം.ആർ.രാമചന്ദ്രൻ ,പരമേശ്വരൻ പിള്ള, ജി.രാജീവ് കുമാർ, കെ.ഗോപി തുടങ്ങിയവർ സംസാരിച്ചു.