arookuty-foundation

പൂച്ചാക്കൽ : അർഹരായ കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ സഹായവുമായി ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ വീണ്ടും രംഗത്ത്. ഫൗണ്ടേഷൻ എട്ടോളം വീടുകൾ ഇതിനകം ഭവനരഹിതകർക്ക് കൈമാറി. ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ നിർമ്മിച്ചു നൽകുന്ന ഒമ്പതാമത്തെ വീടിനുള്ള ഫണ്ട് ചെയർമാൻ ഒ.കെ. ബഷീറിൽ നിന്നും ദലീമ ജോജോ എം.എൽ.എ ഏറ്റുവാങ്ങി. സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹായത്തോടെയാണ് ഫണ്ട് സ്വരൂപിക്കുന്നതെന്ന് കോ-ഓർഡിനേറ്റർ പി.എം.സുബൈർ അരൂക്കുറ്റി പറഞ്ഞു. രക്ഷാധികാരി അക്ബർ മദീന, സെവൻസ് ഷെമീർ, കേരള അറബി ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ കെ.എ മാഹിൻ ബാഖവി, ഐ.എം.ഇ ഫൈസൽ ,ആർ.എ ടി .എഫ് സംസ്ഥാന ട്രഷറർ എൻ.എ സലീം ഫാറൂഖി, എറണാകുളം ജില്ലാ ഭാരവാഹികളായ എം.എം നാസർ, സി.എസ് സിദ്ദീഖ് , സാലി അങ്കമാലി, കബീർ, സലാം, താഹ വനിതാ വിംഗ് കൺവീനർ ഹപ്സ, ലൈലസലീം ,മുനീറ എന്നിവർ പങ്കെടുത്തു.