കറ്റാനം: കട്ടച്ചിറ തുരുത്തുവിള പണിക്കശ്ശേരിൽ മഹാദേവ ക്ഷേത്രം രേവതി മഹോത്സവം ഏപ്രിൽ 1,2 തീയതികളിൽ നടക്കും.1 ന് രാവിലെ 5 ന് പളളി ഉണർത്തൽ, 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 7ന് ശിവപുരാണ പാരായണം, വൈകിട്ട് 7ന് ദീപകാഴ്ച്ച ,2ന് രാവിലെ 5.15 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 5.30ന് മൃത്യുഞ്ജയഹോമം, 6 ന് ദുർഗാദേവിക്ക് പൊങ്കാല, 6.30 ന് സോപാനസംഗീതം, 8 ന് ഭാഗവത പാരായണം, 9 ന് കഞ്ഞിസദ്യ, 9.15 ന് നവകം, കലശപൂജ, കലശാഭിഷേകം,10.30 ന് നൂറുംപാലും, വൈകിട്ട് 5.30ന് സോപാനസംഗീതം, 7ന് ദീപകാഴ്ച്ച, 8 ന് എതിരേൽപ്പ്, 8.15ന് നൃത്തസന്ധ്യ, 9.30 ന് നേർച്ചക്കമ്പം എന്നിവ നടക്കും.