
ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം കണ്ണനാകുഴി പടിഞ്ഞാറ് 2990 നമ്പർ ശാഖ വനിതാ സംഘം കമ്മറ്റി പുനഃ സംഘടിപ്പിച്ചു. യൂണിയൻ വനിതാ സംഘം വൈസ് ചെയർ പേഴ്സൺ രേഖ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യോഗം യൂണിയൻ വനിതാ സംഘം കൺവീനർ സിനി രമണൻ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് സതീശൻ , സെക്രട്ടറി പ്രസാദ് , വനിതാ സംഘം പ്രസിഡന്റ് ആതിര , സെക്രട്ടറി സൂര്യ തുടങ്ങിയവർ സംസാരിച്ചു. പുനഃസംഘടനയിൽ വനിതാ സംഘം വൈസ് പ്രസിഡന്റായി ആശയെയും പുതിയ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.