പൂച്ചാക്കൽ : അരൂക്കുറ്റി ഭാഗത്തുള്ള വിവിധ ദേവാലയങ്ങളിൽ തിങ്കളാഴ്ച രാത്രി മോഷണം നടന്നു. പാദുവാപുരം സെന്റ് ആന്റണീസ് ഇടവക പള്ളിയുടെ കീഴിലുള്ള സെന്റ് ജേക്കബ് ചാപ്പലിലെ സക്രാരി തുറന്നെടുത്ത തിരുവോസ്തി അടുത്തുള്ള മാലിന്യം നിറഞ്ഞ ചതുപ്പിൽ നിക്ഷേപിച്ച നിലയിൽ കാണപ്പെട്ടു. 602-ാo നമ്പർ ശാഖയിലെ സുബ്രഹ്മണ്യ ക്ഷേത്രം , തങ്കേകാട്ട് ക്ഷേത്രം , മൂലക്കുഴി ക്ഷേത്രം എന്നിവിടങ്ങളിലെ കാണിക്കവഞ്ചി തകർത്തു. ചേർത്തല ഡി.വൈ.എസ്.പി വിജയന്റ നേതൃത്വത്തിൽ പൂച്ചാക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി.‌ സംഭവത്തിൽ കൊച്ചി രൂപതയും എസ്.എൻ.ഡി.പി.യോഗം 602 -ാം വടുതല നദ്വവത്ത് നഗർ ശാഖയും പ്രതിഷേധം രേഖപ്പെടുത്തി. അരൂക്കുറ്റിയിലെ ദേവാലയങ്ങളിൽ നടന്ന മോഷണങ്ങൾ അപലപനീയമാണെന്ന് ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ പറഞ്ഞു.