photo

ചേർത്തല: പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രണ്ടാംദിനത്തിലും സംയുക്ത ട്രേഡ് യൂണിയൻ ചേർത്തല നഗരത്തിൽ പ്രകടനവും സമ്മേളനവും നടത്തി.രണ്ടാംദിന സമ്മേളനം കോൺഗ്രസ് നേതാവ് എസ്.ശരത് ഉദ്ഘാടനം ചെയ്തു. സി.വി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പി.ഷാജിമോഹൻ, ജി.സുരേഷ്ബാബു,കെ.പി.പ്രതാപൻ,എ.എസ്.സാബു,സി.കെ.ത്യാഗപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
വൈകിട്ട് നടന്ന സമാപന സമ്മേളനം ഐ.എൻ.ടി.യു.സി നേതാവ് കെ.ജെ.സണ്ണി ഉദ്ഘാടനം ചെയ്തു.കെ.ഉമയാക്ഷൻ അദ്ധ്യക്ഷനായി,പി.ഷാജിമോഹൻ,പി.സി.ഉദയഭാനു,യു.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.