
ചേർത്തല:പൊതു പണിമുടക്കിൽ ഹോട്ടലുകൾ അടഞ്ഞു കിടക്കുമ്പോഴും നഗരത്തിന്റെ വിശപ്പകറ്റി അന്നം ബ്രഹ്മം ഭക്ഷണ അലമാര.ഭക്ഷണം ആവശ്യമുള്ളവന് പണം നൽകാതെ ഭക്ഷണമെടുക്കാനും ഭക്ഷണം നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണം വെക്കാനും സൗകര്യമുണ്ട്. ഭക്ഷണ അലമാരയുടെ പ്രവർത്തനം ആരംഭിച്ചിട്ട് 10 മാസം പിന്നിടുകയാണ്. പൊതുപണിമുടക്ക് ദിനത്തിലടക്കം ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഭക്ഷണ അലമാര ആശ്വാസമായി.വടക്കേ അങ്ങാടികവലക്ക് കിഴക്കുള്ള ജനരക്ഷാ മെഡിക്കൽസിന്റെ നേതൃത്വത്തിലാണ് ഭക്ഷണ അലമാര പ്രവർത്തിക്കുന്നത്.ദിവസേന ശരാശി 20 പേർക്കാണ് അലമാര വഴി ഭക്ഷണം നൽകുന്നത്.പണിമുടക്കു പോലുള്ള ദിനങ്ങളിൽ ഇതിന്റ എണ്ണം കൂടും. പി.ഗിരീഷ്‌കുമാർ,ബി.ഹരിഹരൻ,വി.ഗോവിന്ദപൈ തുടങ്ങിയവരാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.