കുട്ടനാട്: പുളിങ്കുന്ന് തളിത്തറ ശ്രീഭദ്രാ ദേവി ക്ഷേത്രത്തിലെ ഉത്സവവും ,എട്ടാമത് ഭാഗവത സപ്താഹ യജ്ഞവും ഏപ്രിൽ 2 മുതൽ 11 വരെ ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകളോടെ നടക്കും. മങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ നിന്നും 2ന് വൈകിട്ട് 7ന് ആരംഭിക്കുന്ന ഘോഷയാത്രയ്ക്ക് ശേഷം യജ്ഞശാലയിൽ വിഗ്രഹം പ്രതിഷ്ഠിക്കും. തുടർന്ന് പാരമ്പര്യ വൈദ്യൻ പി.എസ്.അശോകൻ ഭദ്രദീപ പ്രകാശനവും യജ്ഞാചാര്യൻ സുകുമാരൻ നായർ ആത്മീയ പ്രഭാഷണവും നടത്തും. ഏപ്രിൽ 3മുതൽ 9വരെ സപ്താഹയജ്ഞം നടക്കും. 10 ന് രാവിലെ 9ന് പൊങ്കാല.11 ന് ക്ഷേത്രതന്ത്രി ഗോപാലൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാദിന ചടങ്ങുകൾ, വല്യച്ചന് എതിരേൽപ്പ് , സർപ്പത്തറയിൽ വിശേഷാൽ പൂജകൾ, വൈകിട്ട് ദേശതാലപ്പൊലി, കലംകരി, വെള്ളംകുടി , ഗുരുതി എന്നിവ നടക്കും.