
ആലപ്പുഴ: സി.പി.ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ മന്നോടിയായുള്ള ലോക്കൽ സമ്മേളനങ്ങൾ ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കും. ആദ്യ ലോക്കൽ സമ്മേളനം ഒന്നിന് വീയപുരത്ത് ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം, ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്‌സി അംഗം കെ.ഇ. ഇസ്‌മയിൽ, മന്ത്രി പി. പ്രസാദ്, ജില്ലാ അസി സെക്രട്ടറിമാരായ പി.വി. സത്യനേശൻ, ജി. കൃഷ്ണപ്രസാദ്, വി .മോഹൻദാസ് തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കും.