പല്ലന: ശ്രീ പോർക്കലദേവിശ്രീ മഹാദേവ ക്ഷേത്രത്തിൽ പത്ത് നാൾ നീണ്ടു നിൽക്കുന്ന അശ്വതി ഉത്സവം ഏപ്രിൽ മൂന്നിന് കെട്ടുകാഴ്ച വരവോടെ സമാപിക്കും. എല്ലാ ദിവസവും രാവിലെ 5ന് അഭഷേകം, 7ന് ഗണപതഹോമം,8ന് ഭാഗവതപാരായണം,9ന് അന്നദാനം,വൈകിട്ട് 6.30ന് ദീപക്കാഴ്ച നടക്കും. ഇന്ന് രാത്രി 7.30ന് സോപാനസംഗീതം, 8ന് ഡാൻസ് ഒഫ് ഡാർക്കനസ്, നാളെ രാവിലെ 4.30ന് ഹരിനാമകീർത്തനം,5.30ന് ഗണപതിഹോമം, 8ന് നാരായണ പാരായണം,10.30ന് വിത്തും കലവും വരവ്, ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7.30ന് വെടിക്കെട്ട്, 8ന് ഗാനമേള, 2ന് രാവിലെ 5.30ന് പറചാറ്റുപ്പാട്ട്, 8ന് ഭാഗവതപാരായണം, രാത്രി 7.30ന് വെടിക്കെട്ട്, 7.45ന് മുറത്തെഴുന്നള്ളിപ്പ്, താലപ്പൊലി, രാത്രി 8ന് ഗാനമേള, 3ന് രാവിലെ 5.30ന് ഗണപതിഹോമം,8.30ന് അന്നദാനം, 10.30ന് നവകം,കലശപൂജ,കാവിലടിയന്തരം,11ന് കലശാഭഷേകം, ശ്രീഭൂതബലി, വൈകിട്ട് 3ന് പാഠകം,കെട്ടുകാഴ്ച്ച വരവ്,രാത്രി 7.30ന് കളമെഴുത്തുംപാട്ടും, 9.30ന് നൃത്തനാടകം,12ന് എതരേൽപ്പ്, ഗുരുതി, താലം, വലിയകാണിക്ക എന്നീ ചടങ്ങുകളോടെ പരിപാടികൾ സമാപിക്കും.