കായംകുളം: ബി.എം ആൻഡ് ബി.സി രീതിയിൽ നിർമിച്ച കൃഷ്ണപുരം - ചൂനാട് റോഡിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. 1.5 കോടി രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ മന്ത്രി പി. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് കൃഷ്ണപുരം കൃഷിഭവന് സമീപം സംഘടിപ്പിക്കുന്ന ചടങ്ങിൽ യു പ്രതിഭ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും.രണ്ട് കീലോമീറ്റർ നീളമുളള റോഡ് അഞ്ചര മീറ്റർ വീതിയിലാണ് നിർമ്മിച്ചിരികുന്നത്. ദിശാസൂചക ബോർഡുകൾ, റോഡ് മാർക്കിംഗ്, സ്റ്റഡുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. പൊതു മരാമത്ത് വകുപ്പിനായിരുന്നു നിർമ്മാണ ചുമതല. എ.എം ആരീഫ് എം.പി മുഖ്യ അതിഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ.സി.ബാബു ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീജി പ്രകാശ്,ഓച്ചിറ ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലിൽ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സഹദേവൻ,അനിത വാസുദേവ് തുടങ്ങിയവർ പങ്കെടുക്കും.