കായംകുളം : പുതുപ്പള്ളി ദേവികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ രേവതി അശ്വതി മഹോത്സവവും ആട്ടവിശേഷവും ഏപ്രിൽ 2, 3 തീയതികളിൽ നടക്കും. 2 ന് പുലർച്ചെ 5ന് ഹരിനാമകീർത്തനം, 7 മുതൽ അഖണ്ഡനാമജപയജ്ഞം, വൈകിട്ട് 6.30 ന് ചമയവിളക്ക്, രാത്രി 8 മുതൽ കളമെഴുത്തും പാട്ടും, 10 മുതൽ ഓച്ചിറ സരിഗയുടെ നാടകം നളിനാക്ഷന്റെ വിശേഷങ്ങൾ. 3 ന് രാവിലെ 8 മുതൽ ഭാഗവതപാരായണം. ഉച്ചയ്ക്ക് 3 മുതൽ ചാക്യാർക്കൂത്ത്. വൈകിട്ട് 4 മുതൽ വരവും കൂട്ടം കൊട്ടും പകൽക്കാഴ്ചകളും. രാത്രി 10 മുതൽ കോഴിക്കോട് സങ്കീർത്തനയുടെ നാടകം വേനലവധി. 12 മുതൽ കൊല്ലം കെ.ആർ. പ്രസാദ് നയിക്കുന്ന നൃത്തനാടകം ദേവായനം, പുലർച്ചെ 5ന് എതിരേൽപ്പ്, വലിയകാണിക്ക എന്നിവ നടക്കും.