 
അമ്പലപ്പുഴ: റീബിൽഡ് കേരള പദ്ധതിയിൽ 32 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കുന്ന . അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് രണ്ടാം വാർഡിലെ അയ്യപ്പാ ലോഡ്ജ് - വാഴേക്കാട് റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായി. എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത അദ്ധ്യക്ഷയായി.അസിസ്റ്റന്റ് എൻജിനീയർ കെ. എം.നിധിൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രമേശൻ, ബ്ലോക്ക് പഞ്ചായത്തംഗം വി.അനിത, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.രമണൻ, ഏരിയ കമ്മിറ്റിയംഗം പ്രശാന്ത് എസ്.കുട്ടി, ജുമൈലത്ത്, കെ .സുഗുണൻ എന്നിവർ സംസാരിച്ചു.