dharna

അമ്പലപ്പുഴ: 60 വയസ് കഴിഞ്ഞ പ്രവാസികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തി പെൻഷൻ അനുവദിക്കുക, ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളുടെ പുന:രധിവാസത്തിനും ക്ഷേമത്തിനും അടിയന്തിര നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ പ്രദേശ്‌ പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നോർക്ക ഓഫീസ്‌ സ്ഥിതിചെയ്യുന്ന ആലപ്പുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ ഇന്ന് രാവിലെ 10 ന് പ്രവാസി രക്ഷാ ധർണ നടത്തും. കെ. പി .സി. സി ജനറൽ സെക്രട്ടറി എ .എ. ഷുക്കൂർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ നസീം ചെമ്പകപ്പള്ളി അദ്ധ്യക്ഷത വഹിക്കും.