
അമ്പലപ്പുഴ: ജോലി കഴിഞ്ഞു മടങ്ങുമ്പോൾ വാഹനാപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായം കൈമാറി. പുറക്കാട് പഞ്ചായത്ത് പുന്തല കണിയാംപറമ്പ് വീട്ടിൽ പ്രദീപിന്റെ(44) കുടുംബത്തിനാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ധനസഹായമായ 10 ലക്ഷം രൂപ നൽകിയത്. 2020 ജൂൺ 11 ന് തോട്ടപ്പള്ളിയിലായിരുന്നു പ്രദീപ് അപകടത്തിൽപ്പെട്ടത്. എച്ച് .സലാം എം. എൽ .എ പ്രദീപിന്റെ ഭാര്യ അമ്പിളിക്ക് ധനസഹായം കൈമാറി. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ, വൈസ് പ്രസിഡന്റ് വി .എസ്.മായാദേവി, ഫിഷറീസ് ഡെവലപ്മെന്റ് ഓഫീസർ രാകേഷ്, ഫിഷറീസ് ഓഫീസർമാരായ ഹരിദേവ്,ജോൺസൺ, സി.പി. എം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കൃഷ്ണമ്മ എന്നിവർ പങ്കെടുത്തു.