കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ കൃഷ്ണപുരം കാപ്പിൽമേക്ക് മഹാകവി കുമാരനാശാൻ മെമ്മോറിയൽ 343 ാം നമ്പർ ശാഖായോഗത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികം ഏപ്രിൽ 2 ന് നടക്കും.ഉച്ചയ്ക്ക് 12 ന് നടക്കുന്ന സമ്മേളനം യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി ചന്ദ്രദാസ് ,വൈസ് പ്രസിഡന്റ് കോലത്ത് ബാബു എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തും. ശാഖാ പ്രസിഡന്റ് എസ്.അനിൽ അദ്ധ്യക്ഷത വഹിയ്ക്കും. പ്രസാദ് നീലിമ സ്വാഗതവും ശരത് പാട്ടത്തിൽ നന്ദിയും പറയും.