
ആലപ്പുഴ: കാർഷിക ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിത്തുത്സവം ഇന്ന് രാവിലെ 10ന് ആലപ്പുഴ ടൗൺ ഹാളിൽ നടക്കും. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ.സി.ബാബു അദ്ധ്യക്ഷത വഹിക്കും. പരമ്പരാഗത കാർഷിക വിളകളുടെ വിത്ത് പ്രദർശനം, വിത്ത് കൈമാറ്റം, കാർഷിക വിപണനം, കാർഷിക സെമിനാർ എന്നിവ നടത്തും. ജൈവ വൈവിദ്ധ്യ ബോർഡ് പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ.എസ്.യമുന, ജൈവ വൈവിധ്യ ബോർഡിലെ വിദഗ്ധരായ ഡോ. സി.കെ പീതാംബരൻ, ഡോ.ഷാജു, ജൈവ വൈവിദ്ധ്യ ബോർഡംഗം ഡോ.കെ.സതീഷ്‌കുമാർ, റിസർച്ച് ഓഫീസർ ഡോ.ടി.എ.സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.