പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 2860-ാം നമ്പർ പാണാവള്ളി ഗീതാനന്ദപുരം ശാഖാ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയേറി ഏപ്രിൽ 7 ന് ആറാട്ടോടു കൂടി സമാപിക്കും. ഇന്ന് രാവിലെ 5ന് വൈദിക ചടങ്ങുകൾ തുടർന്ന് വിശേഷാൽ ഗുരുപൂജ.വെെകിട്ട് 7.30 നും 8 നും മദ്ധ്യേ കൊടിയേറ്റ്. 8 ന് ഭജൻസ്. നാളെ രാവിലെ നാരായണീയ പാരായണം 9 ന് ആചാര്യൻ ആർ.സുധീർ വൈദ്യർ അനുസ്മരണം 9.30 ന് പൊങ്കാല. രാത്രി 8 ന് നാട്ടു താലപ്പൊലി തുടർന്ന് ആദ്ധ്യാത്മിക പ്രഭാഷണം. 2 ന് രാത്രി 8.30 ന് താലപ്പൊലി 9.30 ന് നാടകം. 3 ന് രാവിലെ കുംഭകുടം വരവ് വൈകിട്ട് താലപ്പൊലി രാത്രി 9 ന് സംഗീത കച്ചേരി വെളുപ്പിന് 5 ന് പടയണി. 4 ന് വൈകിട്ട് നാട്ടു താലപ്പൊലി രാത്രി 9.30 ന് ഗാനമേള 5 ന് 8.15 ന് തിരിപിടുത്തം 9.30 ന് ഗാനമേള. 6 ന് പ്രതിഷ്ഠാ വാർഷിക മഹോത്സവം. രാവിലെ പൂരമിടി, നീന്ത് , ഉരുളിച്ച തുടങ്ങിയ വഴിപാടുകൾ വൈകിട്ട് വിശേഷാൽ ദീപാരാധന , പുഷ്പാഭിഷേകം. രാത്രി 9.30 ന് നാടകം. 7 ന് ആറാട്ടുത്സവം. വലിയ കാണിക്ക, കൊടിയിറക്ക്. ക്ഷേത്ര ചടങ്ങുകൾക്ക് സത്യരാജൻ തന്ത്രി, മുകുന്ദൻ മാധവൻ ശാന്തി എന്നിവർ കാർമ്മികരാകും.