അരൂർ: സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ എഴുപുന്ന ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന ചങ്ങാതി - അതിഥി സംസ്ഥാന തൊഴിലാളികളുടെ സാക്ഷരതാ പരിപാടിയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2 ന് നടക്കും. പതിമൂന്നാം വാർഡിലെ കണ്ടേക്കാട്ട് സെന്ററിൽ ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് അദ്ധ്യക്ഷനാകും. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.വി.രതീഷ് മുഖ്യാതിഥിയാകും.100 മണിക്കൂറാണ് ക്ലാസിന്റെ സമയം നിശ്ചയിച്ചിരിക്കുന്നത്. താമസസ്ഥലത്തും തൊഴിൽ കേന്ദ്രങ്ങളിലുമായിട്ടാണ് ക്ലാസുകൾ നടത്തുക. അതിഥി സംസ്ഥാന തൊഴിലാളികളുടെ സർവ്വേ അവസാന ഘട്ടത്തിലാണ്. മുഴുവൻ വാർഡിലെയും സർവ്വേ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും.