അരൂർ: കളപ്പുരക്കൽ --ചാമുണ്ടിച്ചിറ പ്രദേശത്ത് അനധികൃതമായി പ്രവർത്തനം ആരംഭിച്ച കോൺക്രീറ്റ് മിക്സിംഗ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ അരൂർ ഗ്രാമ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധസമരം നടത്തി. പട്ടണക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ അംഗം വി.കെ.ഗൗരീശൻ ഉദ്ഘാടനം ചെയ്തു. സി.ടി.യേശുദാസ് അദ്ധ്യക്ഷനായി. കെ.എസ്. സോമൻ,എം. ടി.ജോബ്, അഷ്‌റഫ്‌, പീറ്റർ സേവ്യർ വട്ടത്തറ, ഗോപാലകൃഷ്ണ ഷേണായ് എന്നിവർ നേതൃത്വം നൽകി.