ആലപ്പുഴ: കേരള യൂത്ത്ഫ്രണ്ട് എം. ജില്ലാ നേതൃത്വ ക്യാമ്പ് നാളെ ആലപ്പുഴ എ.ജെ പാർക്കിൽ രാവിലെ 9ന് കേരളകോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് തോമസ് ഫിലിപ്പോസ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും.