
ചേർത്തല: വാരനാട് സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എ.കെ.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. സെബാസ്റ്റ്യൻ,ശശികല, ബാങ്ക് സെക്രട്ടറി സി.പി.രാജൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവർഡുകളും വിതരണം ചെയ്തു.