ചാരുംമൂട് : എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ചുനക്കര ഗ്രാമപഞ്ചായത്ത് തയ്യാറാക്കുന്ന പരീക്ഷാ സഹായ പദ്ധതിയാണ് പരീക്ഷയ്ക്കൊപ്പം വിഷയ വിദഗ്ധരായ വിദ്യാഭ്യാസ വിചക്ഷണരേയും അദ്ധ്യാപകരെയും അണിനിരത്തി എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജിന്റെ മാർഗനിർദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരീക്ഷയെ സമ്മർദ്ദമില്ലാതെ സമീപിക്കാനും പരീക്ഷാടിപ്സുകളും ഒക്കെയടങ്ങിയ സമഗ്രമായൊരു വിദ്യാഭ്യാസ സഹായ പദ്ധതിയാണ് ഇത്.പഞ്ചായത്തിന്റെ ഫേസ്‌ബുക്ക് പേജായ www.facebook.com/chunakkaragramapanchayath ലൂടെ വീഡിയോ രൂപത്തിലാണ് വിദ്യാർത്ഥികളിലേക്ക് ഈ പ്രത്യേക പരിപാടി എത്തിക്കുന്നത്. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു ഗ്രാമപഞ്ചായത്ത് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിടുന്നതെന്നും എല്ലാ വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഈ പരിപാടി പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്രസിഡന്റ് കെആർ. അനിൽകുമാർ അറിയിച്ചു.