ആലപ്പുഴ: ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായി പരാതി. ആലപ്പുഴ പ്രീമിയർ എന്റർപ്രൈസസിലെ ജീവനക്കാരനായ പി.കെ.ജാക്സണാണ് സൗത്ത് പൊലീസിൽ പരാതി നൽകിയത്. ദേശസാത്കൃത ബാങ്കിന്റെ ഇരുമ്പുപാലം ശാഖയിലുള്ള അക്കൗണ്ടിൽ നിന്ന് വിവിധ തീയതികളിലായി ഒരുലക്ഷത്തിൽപരം രൂപ നഷ്ടപ്പെട്ടതായാണ് പരാതി. നിരവധിത്തവണ ബാങ്കിൽ പരാതി നൽകിയിട്ടും അനുകൂല സമീപമനമുണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ആർ.ബി.ഐ ഓംബുഡ്സ്മാനും പരാതി നൽകിയിരുന്നു.