
മാന്നാർ: കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസിന്റെ ഭരണം ജനങ്ങൾ ആഗ്രഹിച്ച്തുടങ്ങിയെന്നും എല്ലാവിഭാഗം ജനങ്ങളെയും ഒന്നായിക്കാണുന്ന ഏക രാഷ്ട്രീയപ്രസ്ഥാനം കോൺഗ്രസാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും മുൻ കെപി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് പറഞ്ഞു. മാന്നാർ മണ്ഡലം കോൺഗ്രസ്കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണോദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന കോൺഗ്രസ്നേതാവും കെ.പി.സി.സി മെമ്പറുമായ പി.എ.അസീസ്കുഞ്ഞിന് മെമ്പർഷിപ്പ് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. മണ്ഡലംപ്രസിഡന്റുമാരായ ഷാജി കോവുമ്പുറം, ഹരി കുട്ടമ്പേരൂർ, സേവാദൾ ജില്ലാ വൈസ് പ്രസിഡന്റ് ടി.എസ് ഷഫീക്ക്, പി.ബി സലാം തുടങ്ങിയവർ പങ്കെടുത്തു.