
ചേർത്തല: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് ചേർത്തല യൂണിയൻ നടപ്പാക്കുന്ന ചതയ ദിനത്തിലെ സ്‌നേഹ സ്പർശം പദ്ധതി നിരാലംബരായവർക്ക് ആശ്വാസവും സമൂഹത്തിന് മാതൃകയുമാകുന്നു. വെള്ളാപ്പള്ളി നടേശൻ ധന്യസാരഥ്യത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജതജൂബലി ആഘോഷത്തിന്റെ ഭാഗമായാണ് യൂത്ത്മൂവ്മെന്റ് യൂണിയൻ ചതയദിനത്തിൽ പൊതിച്ചോറ് നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.ചേർത്തല,തുറവൂർ താലൂക്ക് ആശുപത്രി,വൃദ്ധസദനങ്ങൾ,കുഷ്ഠരോഗ ആശുപത്രിയിലെ അന്തേവാസികൾ,തെരുവിൽ കഴിയുന്നവർ എന്നിവർക്കാണ് 7 ശാഖകളിൽ നിന്നും സമാഹരിച്ച പൊതിച്ചോറുകൾ വിതരണം ചെയ്തത്. യൂണിയൻ അങ്കണത്തിലെ ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രത്തിൽ രാവിലെ 7 മുതൽ ചതയ ദിന സ്‌പെഷ്യൽ പൂജകൾ ക്ഷേത്രം മേൽശാന്തി സുനിൽ ശാന്തികളുടെ കാർമ്മികത്വത്തിൽനടന്നു. ചടങ്ങുകൾക്ക് യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ നേതൃത്വം നൽകി.യൂണിയൻ മുൻ വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി,ബോർഡ് അംഗം ബൈജു അറുകുഴി, മുൻ കൗൺസിൽ അംഗങ്ങളായ ദിനദേവ് ,ബിജുദാസ്, ഗുരുദർശന പഠനവിഭാഗം ചെയർമാൻ മനോജ് മാവുങ്കൽ,യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ്,സെക്രട്ടറി അജയൻ പറയകാട്,പ്രിൻസ് മോൻ,ഷിബു വയലാർ,ഷാബുഗോപാൽ, രാജേഷ് വയലാർ,ശ്രീകാന്ത് ചന്തിരൂർ, വനിതാ സംഘം സെക്രട്ടറി ശോഭിനി രവീന്ദ്രൻ, ഗുരുപ്രസന്ന, അമ്പിളി അപ്പുജി, സുനിത, തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സമൂഹ പ്രാർത്ഥനയും അന്നദാനവും നടന്നു. ഭക്ഷണപ്പൊതി വിതരണത്തിന് യൂത്ത് മൂവ്‌മെന്റ് യൂണിയൻ സമിതി നേതൃത്വം നൽകി.