കുട്ടനാട്: ജൈവ കാർഷികമേഖലയ്ക്കും, തെരുവുവിളക്ക്പരിപാലനത്തിനും കുടിവെള്ളത്തിനും പ്രഥമ പരിഗണന നൽകി രാമങ്കരി പഞ്ചായത്തിൽ ബഡ്ജറ്റ് അവതരിപ്പിച്ചു .12.79 കോടി രൂപ വരവും 12 .68കോടി ചിലവും 11.51ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ ശിവദാസാണ് അവതരിപ്പിച്ചത്. പ്രസിഡന്റ് ആർ. രാജേന്ദ്രകുമാർ അദ്ധ്യക്ഷനായി.