 
അമ്പലപ്പുഴ: അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ 2021 ലെ കുഞ്ചൻ നമ്പ്യാർ പുരസ്കാരം വിശ്വകലാകേന്ദ്രം സി.ബാലകൃഷ്ണന് എച്ച് .സലാം എം. എൽ .എ സമ്മാനിച്ചു. ചടങ്ങിൽ സ്മാരക സമിതി ചെയർമാൻ ഡോ. പള്ളിപ്പുറം മുരളി അദ്ധ്യക്ഷനായി. കരുമാടിക്കുട്ടൻ സ്മാരക സമിതി ചെയർമാൻ എ.ഓമനക്കുട്ടൻ, ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ.ജയരാജ്, ജി. വേണുലാൽ, വി.അനിത, പഞ്ചായത്തംഗം സുഷമരാജീവ്, കൈനകരി സുരേന്ദ്രൻ, അമ്പലപ്പുഴ സുരേഷ് വർമ്മ, ശ്രീകുമാർ വർമ്മ, എച്ച്. സുബൈർ, സി .രാധാകൃഷ്ണൻ, പുറക്കാട് ചന്ദ്രൻ, മായാ സുരേഷ് എന്നിവർ സംസാരിച്ചു.