മാവേലിക്കര: നവീകരിച്ച കരയംവട്ടം -പൊറ്റമേൽകടവ് റോഡ് ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. വൈകിട്ട് 4ന് പൊറ്റമേൽകടവിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. മാവേലിക്കര നിയോജക മണ്ഡലത്തിലെ കരയംവെട്ടം-പൊറ്റമേൽ കടവ് റോഡ് പൊതുമരാമത്ത് വകുപ്പ് 2 കോടി രൂപാ വിനിയോഗിച്ചു ശബരിമല വില്ലേജ് റോഡ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരിച്ചിരിച്ചത്. മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷനാകും. എം.എസ് അരുൺകുമാർ എം.എൽ.എ ഫലകം അനാച്ഛാദനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി, മുൻ എം.എൽ.എ ആർ.രാജേഷ് എന്നിവർ മുഖ്യാതിഥികളായി
പങ്കെടുക്കും.