nej

ഹരിപ്പാട് : സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തേക്കുറിച്ച് തയ്യാറാക്കിയ ഹരിഗീതപുര സ്ഥിരവാസനാം എന്റെ വേലായുധസ്വാമി എന്ന ഡോക്കുമെന്ററി പ്രകാശനം ചെയ്തു. ചരിത്ര രേഖകളിലൂടെയും ജീവിച്ചിരിക്കുന്ന എല്ലാം കാരയ്മ കുടുംബ അവകാശികളിൽ നിന്നും തന്ത്രിമാരിൽ നിന്നും ശേഖരിച്ച അറിവുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ പൂർണമായ ഡോക്യൂമെന്ററി സിനിമയാണ് . ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ സി.ഡി പ്രകാശനം ചെയ്തു. നഗരസഭ ചെയർമാൻ കെ.എം രാജു അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ആർ. സജിലാൽ അണിയറ പ്രവർത്തകരെ ആദരിച്ചു.നഗരസഭ കൗൺസിലർ എസ്. കൃഷ്ണ കുമാർ, ദേവസ്വം അസി.കമ്മിഷണർ സുനിൽ കുമാർ,സബ് ഗ്രുപ്പ് ഓഫിസർ ഉദയകുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.എസ് ബൈജു, സെക്രട്ടറി അനു ചന്ദ്രൻ, ഡോക്യൂമെന്ററിയുടെ പ്രോജക്ട് ഡിസൈനർ എസ്. ദേവിക, സംവിധായകൻ സുതീഷ്എസ്. കരുവാറ്റ നിർമാതവ് പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു.