1

കുട്ടനാട്: തലവടി ചുണ്ടൻ വൃക്ഷ പൂജ നടത്തി. വൃക്ഷത്തിൽ ചാർത്താനുള്ള ചെംപട്ട് തിരുപനയനൂർ കാവ് ദേവി ക്ഷേത്രം മുഖ്യ കാര്യദർശി ആനന്ദൻ നമ്പൂതിരി പട്ടമനയിൽ നിന്നും തലവടി ചുണ്ടൻ സമിതി ഭാരവാഹികളായ പ്രസിഡന്റ് കെ.ആർ.ഗോപകുമാർ ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ , കൺവീനർ ഡോ ജോൺസൺ വി. ഇടിക്കുള എന്നിവർ ചേർന്ന് ഏറ്റവാങ്ങി .വൃക്ഷപൂജയ്ക്ക് തന്ത്രി മണിക്കുട്ടൻ നമ്പൂതിരി ഫാ. അനീഷ് സി എം ഐ എന്നിവർ നേതൃത്വം നൽകി. സാബു ആചാരി, മധു ഇണ്ടംതുരുത്തിൽ ജെറി മാമ്മൂട്ടിൽ വിൻസൻ ചൊയ്യാലുമാലി. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു പമ്പ റേസ് ഫിനിഷിംഗ് പോയിന്റിൽ ഏപ്രിൽ രണ്ടിന് രാവിലെ 11 മാലിപ്പുരയുടെ കാൽ നാട്ട് കർമ്മം നടക്കുമെന്നും ഭാരവാഹികൾ അറിയിച്.ചു