thamarakkulam-village

ചാരുംമൂട് : താമരക്കുളം ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിൽ വിളയിൽ ജംഗ്ഷനിൽ റവന്യൂ പുറമ്പോക്ക് കയ്യേറി അനധികൃതമായി നിർമ്മിച്ച ഷെഡ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി താമരക്കുളം പടിഞ്ഞാറൻ ഏരിയ കമ്മറ്റി പഞ്ചായത്ത് സെക്രട്ടറിക്കും, വില്ലേജ് ഓഫീസർക്കും പരാതി നൽകി. ലണ്ടൻ സിറ്റിസൺഷിപ്പുള്ള പ്രദേശവാസി റവന്യൂ പുറമ്പോക്ക് ഭൂമിയിൽ അനധികൃത നിർമ്മാണം നടത്തിയതെന്നാണ് പരാതി. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വാർഡിലെ 119 നമ്പർ അങ്കണവാടി ഈ റവന്യൂ ഭൂമിയിൽ സ്ഥാപിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ബി.ജെ.പി താമരക്കുളം പടിഞ്ഞാറ് ഏരിയ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ചത്തിയറയുടെ നേതൃത്വത്തിൽ മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രഭകുമാർ മുകളയ്യത്ത്, അഡ്വ.പീയൂഷ് ചാരുംമൂട് , പാർലമെന്ററി പാർട്ടി നേതാവ് സുരേഷ് കണ്ണനാകുഴി , നേതാക്കന്മാരായ സതീഷ് ജി.എസ് , പ്രകാശ് ചാങ്ങേലേത്ത് , സുനിതാ ഉണ്ണി, വി.വിഷ്ണു, ബാബു നവചിത്ര,​അജി, ജോസ് തുടങ്ങിയവർ പങ്കെടുത്തു.