ഹരിപ്പാട്: കാലാവർഷത്തിന് മുന്നോടിയായി തീരപ്രദേശത്തു നടപ്പിലാക്കേണ്ടതുമായ വിവിധ പദ്ധതികളുടെ അവലോകന യോഗം രമേശ്‌ ചെന്നിത്തല എം എൽ എ യുടെ നേതൃത്വത്തിൽ ഏപ്രിൽ 1 രാവിലെ 9ന് തൃക്കുന്നപ്പുഴ എ കെ ഡി എസ് നമ്പർ 71 കരയോഗത്തിൽ നടക്കും. ഹരിപ്പാട് മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാർ, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്ത്‌ പ്രസിഡന്റുമാർ, ജില്ലപഞ്ചായത്ത്‌ അംഗങ്ങൾ,വിവിധവകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും.