
ഹരിപ്പാട് : മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ജനസഭ സംഘടിപ്പിച്ചു. കരുവാറ്റ യു.ഐ.ടി കോളേജിൽ നടന്ന പരിപാടിയിൽ ബോർഡംഗം എസ്. ദീപു അദ്ധ്യക്ഷത വഹിച്ചു. കരുവാറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ.ശോഭ , ബ്ലോക്ക് പഞ്ചായത്തംഗം സ്നേഹ ആർ.വി, യു. ഐ.ടി പ്രിൻസിപ്പൽ ഡോ.ജയശ്രീ കെ.എസ് , ഗ്രാമപഞ്ചായത്തംഗം വി.കെ.നാഥൻ ,എക്സൈസ് സി.ഐ ജിജി ഐപ് മാത്യു, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സുനിൽ ,കെ.ബി മനേഷ്, പ്രസീദ, ദിവ്യ, മനു എം, രാം കിഷൻ, അരുണിമ, ജിനേഷ്, സൂര്യ.സി എന്നിവർ സംസാരിച്ചു.