photo

മാരാരിക്കുളം: ആര്യാട് ബ്ലോക്ക് പഞ്ചായത്തിൽ പൊതുയിടങ്ങളിൽ പ്രകാശം വിതരണം ചെയ്യാൻ 12 ഹൈ മാസ്​റ്റ് ലൈ​റ്റ് സ്ഥാപിച്ചു.ബ്ലോക്ക് തല ഉദ്ഘാടനം ആര്യാട് പഞ്ചായത്ത് ചേരുങ്കൽ ജംഗ്ഷനിൽ ബ്ലോക്ക് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ സ്വിച്ച് ഓൺ ചെയ്തു. തുടർന്ന് നടന്ന സമ്മേളനവും മഹിന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് എ.ബിജുമോൻ അദ്ധ്യക്ഷത വഹിച്ചു.സ്വാഗതം വൈസ് പ്രസിഡന്റ് അഡ്വ.ഷീനാ സനൽകുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് അംഗങ്ങളായ പ്രകാശ് ബാബു,അജികുമാർ,പഞ്ചായത്ത് അംഗങ്ങളായ പ്രസീത ബാബു,പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.