
അമ്പലപുഴ: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി ദേശീയപാതയിൽ വീണ് അര മണിക്കൂറോളം ഗതാഗത തടസം ഉണ്ടായി. വണ്ടാനം കാവിനു സമീപം നിന്ന മരമാണ് ഇന്നലെ രാത്രി 7 ഓടെ ദേശീയ പാതയിൽ വീണത്.വിവരം അറിഞ്ഞ് ആലപ്പുഴ നിന്നും അഗ്നി രക്ഷാ യൂണിറ്റ് എത്തി മരം വെട്ടിമാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.പുന്നപ്ര പൊലീസ് ഗതാഗതം നിയന്ത്രിച്ചു. വാഹനങ്ങൾ കിലോ മീറ്ററുകൾ ദൂരം ബ്ലോക്കിൽപ്പെട്ടു. സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ആർ.ജയ സിംഹന്റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ എൻ.ആർ. ഷൈജു, ടി.ജെ. ജിജൊ, ഷാജൻ കെദാസ് ,പി.എഫ്. ലോറൻസ്, എൻ.എസ് ഷൈൻ കുമാർ എന്നിവർ രക്ഷാപ്രവർത്തനം നടത്തി.