
ആലപ്പുഴ: ഇന്റഗ്രേറ്റഡ് ഡവലപ്പ്മെന്റ് സൊസൈറ്റിയും ആലപ്പുഴ ജില്ലാ പൊലീസും സംയുക്തമായി ഒരുക്കുന്ന അത്താഴം സൗജന്യ ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജയദേവ് നിർവഹിച്ചു . ആദ്യ ഭക്ഷണപ്പൊതി ആലപ്പുഴ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ.വേണുഗോപാൽ നൽകി. ആർ.എം.ഒ ഡോ. ഷാലിമ, ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ജെൻസൺ, തോമസ് ജോസഫ്, ജസ്റ്റിന തുടങ്ങിയവർ സംസാരിച്ചു. ആശുപത്രിയിലെ എല്ലാ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാത്രിഭക്ഷണം എല്ലാദിവസവും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.