ആലപ്പുഴ: ഇന്ധന നികുതി ഇളവ് ചെയ്ത് ഓട്ടോ, ടാക്‌സി, ബസുടമകളെ സഹായിക്കാതെ സാധാരണക്കാരുടെ യാത്രാ നിരക്ക് വർദ്ധിപ്പിച്ച സർക്കാർ നടപടി ജനദ്രോഹമെന്ന് ഫോർവേഡ് ബ്ലോക്ക്. ബസ് ചാർജ് വർദ്ധനവിനും കെ റെയിൽ പദ്ധതിക്കുമെതിരെ കേരളത്തെ രക്ഷിക്കൂ, ജനങ്ങളെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സമരം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
ജില്ലാ സെക്രട്ടറി കളത്തിൽ വിജയൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.വിദ്യാധരൻ, വിശ്വരൂപൻ, പ്രസാദ് അത്തിത്തറ, കെ.ജി.ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.