തുറവൂർ: പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരു ചക്ര വാഹനത്തിലും ഗ്യാസ് സിലിണ്ടറിലും മാല ചാർത്തി പ്രതിഷേധ സമരം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ. ഉമേശൻ, തുറവൂർ ദേവരാജൻ, കെ.വി. സോളമൻ, എം.കമാൽ, എസ്. ചന്ദ്രമോഹനൻ, പി.വി.ശിവദാസൻ , പി.ആർ. സോമകുമാർ, സി.കെ. രാജേന്ദ്രൻ,പി.മേഘനാഥൻ , എൻ. ദയാനന്ദൻ , പി.ശശിധരൻ , പോൾ കളത്തറ എന്നിവർ സംസാരിച്ചു. കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം പട്ടണക്കാട് മണ്ഡലം കോൺഗ്രസ് കമ്മി റ്റി പാചക വാതക വില വർദ്ധനവിനെതിരെ പൊന്നാം വെളി കോൺഗ്രസ് ഭവന് മുന്നിൽ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ടി.എച്ച്. സലാം സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. രാജേന്ദ്ര ബാബു അദ്ധ്യക്ഷനായി.പട്ടണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ജയപാൽ, ആർ.ഡി.രാധാകൃഷ്ണൻ, സജീർ പട്ടണക്കാട് , എ.ആർ. ഷാജി, റിൻസ്, സുനിമോൾ, ജെയ്നാഥ്, പ്രശോഭൻ, വിക്രമൻ എന്നിവർ സംസാരിച്ചു.