
അമ്പലപ്പുഴ : മടങ്ങിവന്ന പ്രവാസികൾക്ക് ആറുമാസത്തെ ശമ്പളം നൽകുമെന്ന വാഗ്ദ്ധാനം പാലിക്കാൻ സർക്കാർ തയ്യാറാകണമെന്നു കെ.പി .സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ പറഞ്ഞു. അറുപത് വയസ് കഴിഞ്ഞ പ്രവാസികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തി പെൻഷൻ അനുവദിക്കുക,ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളുടെ പുനരധിവാസത്തിനും ക്ഷേമത്തിനും നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നസീം ചെമ്പകപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.സി.വി.മനോജ്‌കുമാർ,യു.എം. കബീർ,സിറിയക് ജോസഫ്,,മാത്യു കൂടാരത്തിൽ, ഉണ്ണി കൊല്ലമ്പറംബിൽ, വർഗ്ഗീസ് കോലത്ത് പറമ്പ്, ഷാജികുരുമാശ്ശേരിൽ,ജോസഫ് ചെങ്ങന്നൂർ,ഇസ്മായിൽ പുറക്കാട്,ബഷീർ ചേർത്തല, ഗുൽഷാൻ,സലിം കൂരയിൽ,സി .എം. റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.