ambala
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ സംഘടിപ്പിച്ച ധർണ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റം അനിവാര്യമാണങ്കിലും അത് ആരുടേയും തൊഴിൽ നഷ്ടപ്പെടുത്തിയാകരുതെന്ന് എച്ച്. സലാം എം .എൽ. എ പറഞ്ഞു.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ (കെ.എ.സി.എ) ജില്ലാ കോടതിക്കു മുമ്പിൽ നടത്തിയ ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം .എൽ. എ. ഇ -ഫയലിംഗിനൊപ്പം ഫിസിക്കൽ ഫയലിങ്ങും നിലനിർത്തുക, അഡ്വക്കേറ്റ് ക്ലാർക്കുമാരുടെ തൊഴിൽ സുരക്ഷയ്ക്ക് നിയമനിർമ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ധർണ്ണയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. കെ.എ.സി.എ ജില്ലാ പ്രസിഡന്റ് ഡി.ബാലകൃഷ്ണൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. ആലപ്പുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ. ജയകുമാർ, കേരള ബാർ കൗൺസിൽ അംഗം എസ്. സുദർശനകുമാർ, ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ.ചെറിയാൻ കുരുവിള, ലോയേഴ്സ് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ.എസ്.ഗോപകുമാർ, അഡ്വ.വി.മോഹൻദാസ്, അഡ്വ.പി.കെ. വിജയകുമാർ, അഡ്വ.ടി .ജെ.ഡിക്സൺ, അഡ്വ.ജയൻ സി. ദാസ് എന്നിവർ സംസാരിച്ചു. കെ. എ. സി. എ ജില്ലാ സെക്രട്ടറി സന്തോഷ് സോമരാജൻ സ്വാഗതം പറഞ്ഞു.