അരൂർ : എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം സംഘം പ്രസിഡന്റ് ദിവാകരൻ കല്ലുങ്കലിന്റെ അദ്ധ്യക്ഷതയിൽ നടന്നു.ഇന്ത്യയിലെ ആദ്യ വനിതാ സ്കിപ്പർ ഹരിത കുഞ്ഞപ്പൻ, എം.ജി. യൂണിവേഴ്സിറ്റി എൽഎൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പൗർണ്ണമി എന്നിവരെ ഇഞ്ചുപറമ്പിൽ തങ്കച്ചൻ യോഗത്തിൽ ആദരിച്ചു. കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് നിർവഹിച്ചു.